Thursday, December 25, 2008

കേരളത്തിന്റെ മേള

കേരളത്തിന്റെ 13-ആം രാജ്യാന്തരചലച്ചിത്രമേള ‘കുടി’യിറങ്ങി. 19-ആം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍വച്ച് എന്‍റിക്കോ റിവേറ ‘പാര്‍ക് വിയ’യുടെ പേരില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഏറ്റുവാങ്ങി. ‘പോസ്റ്റ്കാര്‍ഡ് ഫ്രം ലെനിന്‍ഗ്രാഡ് ’ എന്ന ചിത്രത്തിന്റെ സംവിധായിക മറിയാന റോണ്ഡനാണ് മികച്ച സംവിധാനത്തിനുള്ള രജതചകോരം. കൈരളി തിയറ്ററിലെയും രമ്യ തിയറ്ററിലെയും കലാഭവനിലെയും പ്രദര്‍ശനത്തിന്റെ നീണ്ട പ്രേക്ഷകനിര അപ്പൊഴേ സൂചിപ്പിച്ചിരുന്നു, പ്രേക്ഷകപ്രീതിയില്‍ ഒന്നാമത് ലങ്കന്‍ ചിത്രം ‘മച്ചാന്‍’ തന്നെ - ‘മച്ചാ’ന്റെ സംവിധായകന്‍ ഉബര്‍ടോ പസോളിനിയെ കാണാന്‍ മീറ്റ് ദ് ഡയറക്റ്ററില്‍ കൂടിയ ആള്‍ക്കൂട്ടം അപ്പൊഴേ സൂചിപ്പിച്ചിരുന്നു.
കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേള വേറിട്ടുനില്‍ക്കുന്നത് അത് സിനിമയ്ക്കും ആസ്വാദകനും പ്രാധാന്യംകൊടുക്കുന്നു എന്നതിലാണ്. കച്ചവടന്വും ടൂറിസവും താരപ്പൊലിമയുമായി ഗോവന്‍ ചലച്ചിത്രമേള അവസാനിക്കുമ്പോള്‍ കേരളം അഹങ്കരിക്കുന്നത് ഞങ്ങളുടെ ചലച്ചിത്രമേള വരുന്നു എന്നതിലാണ്. ആസ്വാദനബാഹ്യമായ പൊങ്ങച്ചങ്ങളില്‍നിന്നും മാറി എല്ലാവരും പൊരിവെയിലിന്റെ ഒറ്റ നിരയില്‍ നിന്ന് സിനിമയില്‍ കയരിയിറങ്ങുന്ന ജ്നാധിപത്യവും സോഷ്യലിസവും മാത്രമാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.

പലസ്തീന്‍ സംവിധായകന്‍ റാഷിദ് മഷറാവിയുടെ ‘ലൈലാസ് ബെര്‍ത് ഡെ’യായിരുന്നു ഉദ്ഘാടനചിത്രം. നിരവധി രാജ്യാന്തരപുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം പലസ്തീനിലെ സാധാരണമനുഷ്യരുടെ ജീവിതത്തിലൂടെ കാലികരാഷ്ട്രീയത്തിലേക്ക് ചൂണ്ടുന്ന തീവ്രമായ അനുഭവമായിരുന്നു. ലോകസിനിമാവിഭാഗത്തിലും ഇന്ത്യന്‍-മലയാള സിനിമാവിഭാഗങ്ങളിലും നിരവധി മികച്ച ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ദുക്കിന്റെയും(ദ് ബ്രീത്) മജീദിയുടെയും(സോങ് ഓഫ് സ്പാരോവ്സ്) സിനിമകല്‍ ഇത്തവനയും ജനം തെരഞ്ഞെടുത്ത് കാണുകയുണ്ടായി. അലന്‍ റെനെയെയും ഗിതായിയെയും ഒദ്രിയാഗോവിനെയും സമീറ മക്മല്‍ബഫിനെയും പോലെ പഴയവരുടെയും പുതിയവരുടെയും റിട്രോകള്‍ സിനിമയെക്കുറിച്ചുള്ള ഒട്ടുസമഗ്രമായ കാഴ്ച നല്‍കുന്ന തരത്തിലായിരുന്നു. പിന്നിട്ട അമ്പതുവര്‍ഷത്തെ തിരിഞ്ഞുനോക്കുന്ന ലുക്കിങ് ബാക്കും ഭരതനെയും രഘുവരനെയും പി എന്‍ മേനോനെയും കെ ടി മുഹമ്മദിനെയും അനുസ്മരിക്കുന്ന ഹോമേജ് ചിത്രങ്ങളായിരുന്നു ഈ മേളയുടെ മറ്റൊരു പ്രത്യേകത.

150ലേറെ വരുന്ന മത്സര എന്‍റ്റ്രികളില്‍നിന്ന് മികച്ച ചിത്രങ്ങളെ തിരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു. അപ്പൊഴും പ്രയാസം മികച്ച ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത സിനിമകലില്‍ ശരാശരിമികവിനപ്പുറം സ്വയം വളര്‍ന്നുനിന്ന സിനിമകള്‍ ഒന്നും തന്നെ ഇല്ലല്ലോ എന്നതാണ്. -14 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുണ്ടായിരുന്നത്. എം ജി ശശിയുടെ ‘അടയാളങ്ങ’ളും കെ പി കുമാരന്റെ ‘ആകാശഗോപുര’വും മലയാളചിത്രങ്ങള്‍; കന്നഡത്തില്‍ ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ‘ഗുലാബി ടാകീസ് ’, നന്ദിതാദാസ് സംവിധായികയാകുന്ന ‘ഫിറാഖ് ’ എന്നിവയായിരുന്നു മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. അറുപതുകളിലെ വെനിസൂലന്‍ ഗറില്ലാസമരങ്ങള്‍ പ്രമേയമാകുന്ന ‘പോസ്റ്റ്കാര്‍ഡ് ഫ്രം ലെനിന്‍ഗ്രാദ് ’(വെനിസ്വല-മറിയാന റോണ്‍ഡന്‍) മേളയ്ക്കു മുമ്പേ മാധ്യമംകിട്ടിയ സിനിമയാണ്. ഹുസൈന്‍ കരീബിയുടെ ‘മൈ മര്‍ലണ്‍ ആന്‍ഡ് ബ്രാന്‍ഡോ’(തുര്‍ക്കി),അര്‍ഡക് അമിര്‍ കുലോസിന്റെ ‘ഫേര്‍വെല്‍ ഗുല്‍സാരി’(കസാക്കിസ്ഥാന്‍), നാന്‍ റ്റി. അച്നാസ് സംവിധായികയായ ഇന്‍ഡോനേഷ്യന്‍ ചിത്രം ‘ദ് ഫോട്ടോഗ്രാഫര്‍’, ലോറന്‍ സാല്‍ഗസിന്റെ ‘ഡ്രീംസ് ഓഫ് ഡസ്റ്റ് ’(കനേഡിയ) എന്നിവ മത്സരവിഭാഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
...........................................................................അപൂര്‍ണം)

0 Comments: